You are Here : Home / News Plus

എം.എം. മണി പിണറായിയുടെ ജെസിബിയെന്ന് പി.ടി. തോമസ്

Text Size  

Story Dated: Monday, July 10, 2017 08:58 hrs UTC

പിണറായി വിജയനെ പാര്‍ട്ടിക്കകത്തും പുറത്തും എതിര്‍ക്കുന്നവരെ അസഭ്യവര്‍ഷം കൊണ്ട് നിരത്തുന്ന ജെസിബിയാണ് വൈദ്യുതി മന്ത്രി എം.എം.മണിയെന്ന് കോണ്‍ഗ്രസ് എംഎല്‍എ പി.ടി.തോമസ്. വിഎസിനെതിരെ നടത്തിയ അസഭ്യവര്‍ഷം മാത്രമായിരുന്നു മണിയ്ക്ക് മന്ത്രിയാകാനുള്ള യോഗ്യതയെന്നും പി.ടി. തോമസ് പറഞ്ഞു. സുരേഷ് കുറുപ്പ്, ശര്‍മ, രാജു എബ്രഹാം തുടങ്ങി അര്‍ഹതയുള്ളവര്‍ ഉള്ളപ്പോള്‍ എം.എം. മണിയെ മന്ത്രിയാക്കിയത് പിണറായിയെ എതിര്‍ക്കുന്നവരെ അസഭ്യവര്‍ഷം കൊണ്ട് ചെറുക്കാനാണ്. വൈദ്യുതി വകുപ്പ് തന്നെ മണിക്ക് നല്‍കിയത്, പിണറായിക്കെതിരെ ലാവലിന്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പല കാര്യങ്ങളിലെയും പിന്‍സീറ്റ് ഡ്രൈവിങിന് വേണ്ടിയാണ് -പിടി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.