You are Here : Home / News Plus

സെന്‍കുമാര്‍ പറഞ്ഞത് കൃത്യവും വസ്തുനിഷ്ഠവുമെന്ന് കുമ്മനം

Text Size  

Story Dated: Monday, July 10, 2017 09:05 hrs UTC

വിരമിച്ച ഡിജിപി ടിപി സെന്‍കുമാറിനെ ബിജെപിയിലേയ്ക്ക് ക്ഷണിച്ച് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സെന്‍കുമാറിനെപ്പോലുള്ളവര്‍ ബിജെപിയിലേയ്ക്ക് വന്നാല്‍ അത് പാര്‍ട്ടിക്ക് ശക്തിപകരുമെന്നും അക്കാര്യം തീരുമാനിക്കേണ്ടത് സെന്‍കുമാറാണെന്നും കുമ്മനം പറഞ്ഞു. അടുത്തിടെ സെന്‍കുമാര്‍ പറഞ്ഞ കാര്യം കൃത്യവും വസ്തുനിഷ്ഠവുമാണ്. കേരളത്തിലെ ജനസംഖ്യ വിസ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കാണ് പോകുന്നത്. അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ദീര്‍ഘകാലം പോലീസ് സേനയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയത്തിന്റെയും അറിവിന്റെയും അടിസ്ഥാനത്തിലാണ്. അങ്ങനെയുള്ള ഒരാള്‍ പറഞ്ഞ കാര്യങ്ങള്‍ ലാഘവബുദ്ധിയോടെ തള്ളിക്കളയാനാവില്ലെന്നും കുമ്മനം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.