You are Here : Home / News Plus

ദിലീപിനെ റിമാന്‍ഡ് ചെയ്തു

Text Size  

Story Dated: Tuesday, July 11, 2017 01:42 hrs UTC

കൊച്ചി: ഗൂഢാലോചന കേസില്‍ ദിലീപിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് റിപ്പോര്‍ട്ട് ദിലീപിനെ വായിച്ചുകേള്‍പ്പിച്ചു. ഇന്നു രാവിലെ ആറരയോടെയാണ് ദിലീപിനെ അങ്കമാലി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്. ദിലീപിനെ ആലുവ സബ് ജയിലിലേക്ക് കൊണ്ടു പോ. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതിന് 19 തെളിവുകളാണ് ദിലീപിനെതിരെ പൊലീസ് മജിസ്‌ട്രേറ്റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാറാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായത്. അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ദിലീപ് തയ്യാറായില്ല. പിന്നീട് പ്രതികരിക്കാമെന്നായിരുന്നു ദിലീപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പറയാനുള്ളതെല്ലാം പിന്നീട് പറയാമെന്നും ദിലീപ് പറഞ്ഞു. തിരിച്ചുകൊണ്ടുപോകുമ്പോള്‍ ഭയപ്പെടാനില്ല, കുറ്റം ചെയ്തിട്ടില്ല എന്നുമാണ് ദിലീപ് മാധ്യമപ്രവര്‍ത്തകരെ നോക്കി പറഞ്ഞത്. ദിലീപ് പുറത്തേക്ക് വന്നപ്പോള്‍ കൂകിവിളിച്ചാണ് ആളുകള്‍ പ്രതികരിച്ചത്. ദിലീപിനെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് മജിസ്‌ട്രേറ്റിന്റെ വീട്ടിന് പുറത്ത് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി അവിടേക്കെത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.