You are Here : Home / News Plus

ദിലീപിനെ ആലുവ സബ്ജയിലിലെ സെല്ലിലേക്ക് മാറ്റി

Text Size  

Story Dated: Tuesday, July 11, 2017 07:55 hrs UTC

നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റ് ചെയ്ത നടന്‍ ദിലീപിനെ ആലുവ സബ് ജയിലിലെത്തിച്ചു. അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ദിലീപിനെ സെല്ലിലേക്ക് മാറ്റി. ജയില്‍ സൂപ്രണ്ട് ഇതുവരേയും സ്ഥലത്തെത്തിയിട്ടില്ല. പ്രത്യേക പരിഗണനകളില്ലാതെ സാധാരണ ഒരു തടവുകാരനായി ദിലീപ് മാറിയിരിക്കുന്നു. ദിലീപിന് ജയില്‍ നമ്പര്‍ അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട് നാളെ തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് ദിലീപ് അറിയിച്ചത്. പോലീസ് ദിലീപിനെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കും. കേസിലെ ഗൂഡാലോചന സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും അതിന് ദിലീപിനെ ചോദ്യം ചെയ്യണമെന്നുമാണ് പോലീസ് കേടതിയെ അറിയിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.