You are Here : Home / News Plus

അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെയുള്ള ആക്രമണം: പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബ

Text Size  

Story Dated: Tuesday, July 11, 2017 08:09 hrs UTC

ജമ്മു കശ്മീരില്‍ ഏഴ് അമര്‍നാഥ് തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണം നടത്തിയത് ലഷ്‌കര്‍ ഇ തൊയ്ബ സംഘടനയെന്ന് പോലീസ്. കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ തിങ്കളാഴ്ച്ച രാത്രി അമര്‍നാഥ് തീര്‍ഥാടകരുടെ ബസ്സിനു നേരെയാണ് ഭീകരാക്രമണം നടന്നത്. പോലീസിനെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്. തീര്‍ഥാടകരുടെ ബസിനുനേരെ വെടിവെക്കുകയായിരുന്നു. ഭീകരാക്രമണത്തില്‍ 12 തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.