You are Here : Home / News Plus

മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിച്ച ഉദ്ദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു

Text Size  

Story Dated: Friday, July 14, 2017 09:07 hrs UTC

സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് പിന്നാലെ റവന്യൂ ഉദ്ദ്യോഗസ്ഥരെയും സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇടപെട്ടാണ് സ്ഥലം മാറ്റം റദ്ദാക്കാന്‍ ജില്ലാ കളക്ടർക്ക് നിര്‍ദ്ദേശം നല്‍കിയത്. കയ്യേറ്റമൊഴിപ്പിക്കൽ സംഘത്തിലെ 4 പേരെയാണ് കഴിഞ്ഞ ദിവസം മാറ്റിയത്. ആർഡിഒ ഓഫീസിലെ ഹെഡ് ക്ലർക്ക്, സർവ്വേയർ എന്നിവരുൾപ്പെടെയുള്ളവരെയാണ് മാറ്റിയത്. ദേവികുളം അഡീഷണൽ തഹസിൽദാരെ നേരത്തെ സ്ഥലംമാറ്റിയിരുന്നു. സ്ഥലം മാറ്റങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് മന്ത്രി ഇടപെടുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.