You are Here : Home / News Plus

മണിപ്പൂരിലെ ഏറ്റുമുട്ടൽ കൊലകൾ സിബിഐ അന്വേഷിക്കണം- സുപ്രീം കോടതി

Text Size  

Story Dated: Friday, July 14, 2017 09:09 hrs UTC

പ്രത്യേക സൈനികാധികാര നിയമം നിലനില്‍ക്കുന്ന മണിപ്പുരില്‍ സൈന്യവും മറ്റ് സുരക്ഷാ സേനകളും നടത്തിയ ഏറ്റുമുട്ടൽ കൊലപാതകങ്ങള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തവിട്ടു. സേന നടത്തിയ 62 കൊലപാതകങ്ങള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കേസുകള്‍ അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിക്കാനും ഇതു സംബന്ധിച്ച് സിബിഐ ഡയറക്ടര്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ വിവരം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സൈന്യത്തിനു മേലുള്ള ആരോപണങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 62ല്‍ 28 ഏറ്റുമുട്ടലുകള്‍ നടത്തിയത് സൈന്യമാണെന്നാണ് ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.