You are Here : Home / News Plus

നഴ്സുമാർ സമരം നിർത്തിയാല്‍ ചര്‍ച്ചയാവാമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Saturday, July 15, 2017 08:41 hrs UTC

നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. 17ന് പ്രഖ്യാപിച്ചിരിക്കുന്ന നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നീട്ടിവെച്ചാല്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചു. എന്നാല്‍ ഈ നിര്‍ദേശത്തിന് സംഘടനാ ഭാരവാഹികള്‍ മറുപടി നല്‍കിയിട്ടില്ല. ഇന്ന് തൃശൂരില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ നിര്‍ദ്ദേശം ചര്‍ച്ചയാകും. ഇതിന് ശേഷമായിരിക്കും പ്രഖ്യാപിച്ചിരുന്ന തീയ്യതിയില്‍ നിന്നും സമരം മാറ്റിവെക്കുന്നതും ചര്‍ച്ചയില്‍ പങ്കെടുക്കുന്നതും സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാവുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.