You are Here : Home / News Plus

തമിഴ്നാട്ടിൽ ബസ് ലോറിയില്‍ ഇടിച്ച് 10 മരണം

Text Size  

Story Dated: Saturday, July 15, 2017 08:44 hrs UTC

തിരുപ്പൂരില്‍ നിന്നും കുംഭകോണത്തേക്കു പോകുകയായിരുന്ന ബസ് ലോറിയിലിടിച്ച് 10 പേര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. തഞ്ചാവൂരിലെ വല്ലത്തുള്ള മേല്‍പാലത്തിലാണ് അപകടം നടന്നത്. ഇരുമ്പ് കമ്പികളുമായി പോകുകയായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ നീയന്ത്രണം നഷ്ടപ്പെട്ട ബസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറിയിലെ കമ്പി ദേഹത്ത് തുടഞ്ഞു കയറിയാണ് ചില യാത്രക്കാര്‍ മരിച്ചത്. മരിച്ചവരിൽ രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ തഞ്ചാവൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ ബസാണ് അപകടമുണ്ടാക്കിയത്. അമിതവേഗതയിലായിരുന്ന ബസ് ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും ഇടിക്കുകയുമായിരുന്നു. ജില്ലാ കളക്ടര്‍ എ. അണ്ണാദുരൈ, പോലീസ് സൂപ്രണ്ട് ജെ. മഹേഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപയും ധനസഹായം നല്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.