You are Here : Home / News Plus

പെൺകുട്ടിയെ തീകൊളുത്തിയ പ്രതി പിടിയിലായി

Text Size  

Story Dated: Sunday, July 16, 2017 04:10 hrs UTC

പത്തനംതിട്ട: പെട്രോളൊഴിച്ച് കടമ്മനിട്ടയില്‍ പെൺകുട്ടിയെ തീകൊളുത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. കടമ്മനിട്ടയിൽ നിന്നാണ് സജിൽ പിടിയിലായത്. വെള്ളിയാഴ്ച രാത്രി എട്ടിനാണ് സംഭവം. രാത്രി എട്ടു മണിയോടെ കന്നാസില്‍ പെട്രോളുമായെത്തിയ യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി തലവഴി പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. പെണ്‍കുട്ടി യുവാവിനൊപ്പം ഇറങ്ങി വരാതിരുന്നതിനാലാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തനിക്ക് യുവാവിനെ നേരത്തെ പരിചയമുണ്ടായിരുന്നെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.