You are Here : Home / News Plus

നഴ്സുമാരുടെ സമരം നേരിടാൻ ജില്ലാ ഭരണകൂടം.

Text Size  

Story Dated: Sunday, July 16, 2017 11:15 hrs UTC

കണ്ണൂർ : ജില്ലയിലെ നഴ്സിങ് കോളജുകളിലെ വിദ്യാർഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.തിങ്കളാഴ്ച മുതലാണ് ഉത്തരവ് നടപ്പിലാക്കേണ്ടത്. യാത്രാ ചെലവിനും ഭക്ഷണത്തിനുമായി ഒരു വിദ്യാര്‍ഥിക്ക് ദിവസവും നൂറ്റിയമ്പത് രൂപ വീതം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ജില്ലയിലെ ഒൻപത് ആശുപത്രികളിലാണ് നഴ്സിങ് വിദ്യാർഥികളെ നിയോഗിച്ചിരിക്കുന്നത്. ആശുപത്രികളിൽ എത്തുന്ന വിദ്യാർഥികളുടെ ജോലിക്ക് തടസ്സമുണ്ടാകാതിരിക്കാൻ ഒൻപത് സ്വകാര്യ ആശുപത്രികളുടെയും പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.