You are Here : Home / News Plus

സൈന്യത്തെ പിന്‍വലിക്കാതെ ചര്‍ച്ചയില്ല :ചൈന

Text Size  

Story Dated: Sunday, July 16, 2017 11:19 hrs UTC

ബീജിങ്: ഡോക്ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാതെ ഒരു തരത്തിലുള്ള ചര്‍ച്ചയും ഇന്ത്യയുമായി ആഗ്രഹിക്കുന്നില്ലെന്ന് ചൈന അറിയിച്ചു. സേനയെ പിൻവലിച്ചില്ലെങ്കിൽ ഇന്ത്യ നാണം കെടുമെന്ന മുന്നറിയിപ്പും ചൈന നൽകി. '2013ലും 14ലും സമാനമായ രീതിയില്‍ ലഡാക്കില്‍ അതിര്‍ത്തി ലംഘിച്ച ഇന്ത്യ അത്തരമൊരു സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കരുതരുത്. നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് അന്നത്തെ പ്രശ്‌നങ്ങള്‍ അവസാനിച്ചത്. ഇപ്പോള്‍ അതുണ്ടാകില്ല, ചൈന വ്യക്തമാക്കി. 'ഇപ്പോഴത്തെ സംഭവങ്ങളില്‍ ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കുമില്ല. ഡോക്ലാമില്‍ അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ സൈന്യം നിര്‍ബന്ധമായും പിന്‍വാങ്ങണം. ഇത് ചൈനയുടെ അതിര്‍ത്തിയാണ്' പ്രസ്താവനയില്‍ പറയുന്നു. പാകിസ്താന്‍ ചൈനയുടെ ഉരുക്ക് സഹോദരനാണെന്നും ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തെ ബന്ധപ്പെടുത്തി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.