You are Here : Home / News Plus

വിശേഷദിവസങ്ങളില്‍ സ്ത്രീകള്‍ സാരി ധരിക്കക്കണമെന്ന് ആര്‍എസ്എസ്.

Text Size  

Story Dated: Sunday, July 16, 2017 11:23 hrs UTC

ന്യൂഡല്‍ഹി: പൊതു ജനങ്ങളെ ഇന്ത്യന്‍ മൂല്യങ്ങളും പാരമ്പര്യവും പഠിപ്പിക്കാനായി ആര്‍എസ്എസ് ആരംഭിച്ച കുടുംബ പ്രബോധന്‍ പരിപാടിയുടെ ഭാഗമായാണ് പുതിയ നിര്‍ദേശം. വീടുകള്‍ തോറും സന്ദര്‍ശനം നടത്തിയാണ് ജനങ്ങളെ ബോധവത്ക്കരിക്കുന്നത്. മെഴുകുതിരി കത്തിച്ചും കേക്ക് മുറിച്ചും ജന്മദിനങ്ങള്‍ ആഘോഷിക്കരുതെന്നും അത് വിദേശ സംസ്‌ക്കാരമാണെന്നും പഠിപ്പിക്കുന്നുണ്ട്. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ ക്രിക്കറ്റ്,രാഷ്ട്രീയം എന്നിവയെക്കുറിച്ച് ചര്‍ച്ച നടത്തരുതെന്നും നിര്‍ദേശം നല്‍കുന്നുണ്ട്. ഭക്ഷണം കഴിക്കും മുമ്പ് പ്രാര്‍ഥന ചൊല്ലണം,കുടുംബാംഗങ്ങള്‍ എല്ലാവരും ഒന്നിച്ചിരുന്ന് ആഴ്ചയിലൊരിക്കലെങ്കിലും ഭക്ഷണം കഴിക്കണം,ആ സമയത്ത് ടെലിവിഷന്‍ കാണുന്നത് ഒഴിവാക്കണം എന്നിവയും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.