You are Here : Home / News Plus

കഥ പകുതിയേ ആയിട്ടുള്ളുവെന്ന് മുഖ്യപ്രതി സുനില്‍കുമാര്‍

Text Size  

Story Dated: Tuesday, July 18, 2017 07:48 hrs UTC

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കഥ പകുതിയേ ആയിട്ടുള്ളുവെന്ന് മുഖ്യപ്രതി സുനില്‍കുമാര്‍. നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് ആലുവ ജയിലില്‍ കിടക്കുന്ന വി ഐ പി പറയട്ടെ എന്ന് സുനില്‍കുമാര്‍ കോടതിവളപ്പില്‍വെച്ച് മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞു. കോടതിയില്‍നിന്ന് ഇറങ്ങുമ്പോഴാണ് സുനില്‍കുമാറിന്റെ പ്രതികരണം. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ സുനില്‍കുമാറിനെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി. അതേസമയം സുനില്‍കുമാര്‍ ഉള്‍പ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ജൂലൈ 20ന് പരിഗണിക്കുമെന്ന് അഭിഭാഷകന്‍ ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.