You are Here : Home / News Plus

ആണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ പിടിയില്‍

Text Size  

Story Dated: Tuesday, July 18, 2017 08:07 hrs UTC

വയനാട് മീനങ്ങാടിയില്‍ ബാലഭവനിലെ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വൈദികന്‍ പിടിയില്‍. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫാണ് പിടിയിലായത് ഒളിവില്‍ പോയ പുരോഹിതനെ മംഗലാപുരത്തുവെച്ചാണ് പോലീസ് പിടികൂടുന്നത്. മീനങ്ങാടി ബാലഭവനില്‍ വൈദികനായിരുന്ന സജിക്കെതിരെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് നേരത്തെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ അവധിക്കാലത്താണ് വൈദികന്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതുസംബന്ധിച്ച് പീഡനത്തിന് ഇരയായ കൂട്ടികള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ചൈല്‍ഡ്‌ലൈന്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് സംഭവം പുറത്തായത്. ഇതേത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. സംഭവം വിവാദമായതോടെ മീനങ്ങാടി ബാലഭവന്‍ ഇപ്പോള്‍ പൂട്ടിയിട്ടിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.