You are Here : Home / News Plus

വെങ്കയ്യനായിഡുവും ഗോപാല്‍കൃഷ്‌ണ ഗാന്ധിയും പത്രിക നല്‍കി

Text Size  

Story Dated: Tuesday, July 18, 2017 08:09 hrs UTC

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥികളായ എം വെങ്കയ്യനായിഡുവും ഗോപാല്‍ കൃഷ്ണഗാന്ധിയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. മുലായം സിംഗ് യാദവിന്റെ പിന്തുണയുണ്ടെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ബിജു ജനതാദള്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. വെങ്കയ്യ നായിഡുവിന്റെ വാര്‍ത്തവിതരണവകുപ്പിന്റെ അധിക ചുമതല സ്‌മൃതി ഇറാനിക്ക് നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷനുമൊപ്പമെത്തിയാണ് രാജ്യസഭ സെക്രട്ടറി ജനറലില്‍ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി വെങ്കയ്യനായിഡു നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് വിളിച്ച് പിന്തുണ അറിയിച്ചതായി വെങ്കയ്യനായിഡു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.