You are Here : Home / News Plus

പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ആഗസ്ത് ഒന്നുവരെ നീട്ടി

Text Size  

Story Dated: Tuesday, July 18, 2017 08:18 hrs UTC

നടിയെ ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നുവരെ നീട്ടി. ഇയാളുടെ ജാമ്യാപേക്ഷയില്‍ 20ന് വാദം കേള്‍ക്കും. ഇതേ കേസിലെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷക്കൊപ്പം പരിഗണിക്കുന്നതിന് വേണ്ടിയാണ് വാദം കേള്‍ക്കുന്നത് നീട്ടിവെച്ചത്. പോലീസ് കസ്റ്റഡിയില്‍ നിന്ന് ലഭിക്കുന്ന മൊഴിക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് രഹസ്യമൊഴി നല്‍കാനാണ് പ്രതിയുടെ തീരുമാനം. സുനിയുമായി സംസാരിച്ച ശേഷം അടുത്ത ദിവസങ്ങളില്‍ അതിനുള്ള അപേക്ഷ നല്‍കുമെന്നും ഇയാളുടെ അഭിഭാഷകന്‍ അഡ്വ.ബി.എ ആളൂര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.