You are Here : Home / News Plus

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ

Text Size  

Story Dated: Wednesday, July 19, 2017 08:44 hrs UTC

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്ന സുനില്‍ രാജ് മുന്‍കൂര്‍ ജാമ്യത്തിന് നീക്കം തുടങ്ങി. അഭിഭാഷകന്‍ മുഖേനെ അപ്പുണ്ണി ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് നിര്‍ദ്ദേശിച്ച് അപ്പുണ്ണിക്ക് പലതവണ നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. നടിയെ ആക്രമിച്ച കേസില്‍ ഇയാളുടെ അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് നേരത്തെ അറിയിച്ച പൊലീസ് പിടികൂടാനായി പ്രത്യേക സംഘത്തിനും രൂപം നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.