You are Here : Home / News Plus

ബി.ജെ.പി നേതാക്കളുടെ കോഴ; ലോക്‌സഭ പ്രക്ഷുബ്ധമായി

Text Size  

Story Dated: Thursday, July 20, 2017 08:27 hrs UTC

മെഡിക്കല്‍ കോളേജിനായി ബി.ജെ.പി നേതാക്കള്‍ കോഴവാങ്ങിയ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള ബഹളത്തില്‍ ലോക്‌സഭ പ്രക്ഷുബ്ധമായി. ബഹളത്തില്‍ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് എം.ബി.രാജേഷ് എം.പി നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസ് സ്‌പീക്കര്‍ തള്ളി. വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. സഭാനടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ, മെഡിക്കല്‍ കോളേജിനായി ബി.ജെ.പി നേതാക്കള്‍ കോഴവാങ്ങിയ വിഷയം ചര്‍ച്ചക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം അംഗം എം.ബി.രാജേഷ് എഴുന്നേറ്റു. എം.ബി.രാജേഷിന്റെ ആവശ്യത്തെ പിന്തുണച്ച് കെ.സി.വേണുഗോപാല്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് അംഗങ്ങളും എഴുന്നേറ്റതോടെ സഭാനടപടികള്‍ പ്രക്ഷുബ്ധമായി. ചര്‍ച്ചയാവശ്യപ്പെട്ട് എം.ബി.രാജേഷ് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസ് സ്‌പീക്കര്‍ തള്ളി. ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാന്‍ അവസരം നല്‍കാമെന്ന് ആദ്യം സ്‌പീക്കര്‍ സമ്മതിച്ചെങ്കിലും പിന്നീട് അതും നിഷേധിച്ചു. ഇതോടെ ബഹളം കൂടുതല്‍ ശക്തമായി. ബഹളത്തെ തുടര്‍ന്ന് മൂന്നുതവണ നിര്‍ത്തിവെച്ച ലോക്‌സഭ പിന്നീട് ഇന്നത്തേക്ക് പിരിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.