You are Here : Home / News Plus

അഴിമതിക്കാര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ല: വി. മുരളീധരന്‍

Text Size  

Story Dated: Thursday, July 20, 2017 08:40 hrs UTC

മെഡിക്കല്‍ കോളേജ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമതി അംഗം വി. മുരളീധരന്‍. അഴിമതിക്കാരായ ആരെങ്കിലും പാര്‍ട്ടില്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഇത്തരമൊരു പരാതിയെക്കുറിച്ചോ റിപ്പോര്‍ട്ടിനെക്കുറിച്ചോ അറിയില്ല. ബിജെപിയുമായി ബന്ധപ്പെട്ട ഒരു വേദിയിലും വിഷയം ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. നാളെ പാര്‍ട്ടിയുടെ കോര്‍ ഗ്രൂപ്പ് യോഗം ചേരുന്നുണ്ട്. അവിടെ ഈ വിഷയത്തില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പ്രസിഡന്റ് പറയും. സംസ്ഥാന ഘടകത്തിനെതിരായി അഴിമതി ആരോപണമൊന്നും ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.