You are Here : Home / News Plus

സുനിൽ കുമാറിനെതിരെ കൂടുതൽ തെളിവുകൾ

Text Size  

Story Dated: Friday, July 21, 2017 09:11 hrs UTC

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി സുനിൽകുമാറിനെതിരെ കൂടുതൽ തെളിവുകൾ. സുനിൽകുമാർ നേതൃത്വം നൽകിയ ഡ്രൈവേഴസ് ക്ലബിലെ അംഗങ്ങളാണ് 2011 ൽ കൊച്ചിയിൽ മറ്റൊരുനടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് കണ്ടെത്തൽ. ഇതിനിടെ സുനിൽകുമാറിന് ജാമ്യം. 2011 ൽ മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലുളള സുനിൽകുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങൾ ലഭിച്ചത്. 2011 ൽ കൊച്ചി പൊന്നുരുന്നിയിലെ വാടകവീട്ടിലാണ് ഡ്രൈവേഴ്സ് ക്ലബ് തുടങ്ങിയത്. സുനിൽകുമാറിനായിരുന്നു നേതൃത്വം. സിനിമാതാരങ്ങൾക്കും ലൊക്കേഷനുകളിലേക്ക് ഡ്രൈവർമാരെ നൽകുന്ന ഏർപ്പാട്. ഈ ഡ്രൈവേഴ്സ് ക്ലബിൽപെട്ടവരാണ് ടെമ്പോ ട്രാവലറിലെത്തി സുനിൽകുമാറിനൊപ്പം മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിലെ അംഗങ്ങളിൽ പലരും ഈ സംഭവത്തിന് മുമ്പു ശേഷവും നിരവധി കുറ്റകൃത്യങ്ങളിൽ പെട്ടിട്ടുമുണ്ട്. 18 നും 22നും ഇടയിൽ പ്രായമുളളവർക്കുമാത്രമായിരുന്നു ഡ്രൈവേഴ്സ് ക്ലബിൽ അംഗത്വം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.