You are Here : Home / News Plus

നടിക്കെതിരെ ആക്രമണം: വഴിത്തിരിവായത് പാലക്കാട് സ്വദേശിയുടെ മൊഴി - പി.ടി തോമസ്

Text Size  

Story Dated: Friday, July 21, 2017 09:14 hrs UTC

നടി ആക്രമിക്കപ്പെട്ട കേസില്‍ വഴിത്തിരിവായത് പാലക്കാട് സ്വദേശിയായ ഒരാള്‍ നല്‍കിയ വിവരമാണെന്ന് തൃക്കാക്കര എം.എല്‍.എ പി.ടി.തോമസ്. കേസില്‍ മൊഴികൊടുക്കുന്നതിനായി എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കേസില്‍ പള്‍സര്‍ സുനി അറസ്റ്റിലാകുന്നതിന് മുമ്പ് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്ത എറണാകുളത്തെ ഒരു അഭിഭാഷകയുടെ ഫോണ്‍ സംഭാഷണത്തെ കുറിച്ച് ഒരു സഹയാത്രികന്‍ ആലുവ പോലീസില്‍ വിവരം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അഭിഭാഷകയെ തിരുവനന്തപുതം റെയില്‍വേ സ്റ്റേഷനില്‍ വളഞ്ഞിട്ട് പിടിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ആ അവസരത്തില്‍ വെറുമൊരു സാധാരണക്കാരനാണ് ഈ കേസില്‍ ഒരു തുമ്പുണ്ടാകാനുള്ള സഹായം നല്‍കിയതെന്ന് സന്ധ്യയെന്ന പോലീസ് ഉദ്യോഗസ്ഥ പറഞ്ഞിരുന്നു. ആലുവ പോലീസില്‍ അഭിഭാഷകയെ സംബന്ധിച്ച വിവരമറിയിച്ചത് എറണാകുളത്ത് ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ ഒരാളാണ്. ആ വഴിക്ക് അന്വേഷണം പോകുന്നുണ്ടോ എന്നറിയേണ്ടതുണ്ട് -പി.ടി.തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.