You are Here : Home / News Plus

ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കില്ലെന്നാണ് പ്രതീക്ഷ -വൃന്ദകാരാട്ട്

Text Size  

Story Dated: Friday, July 21, 2017 09:16 hrs UTC

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കില്ലെന്നാണ് കരുതുന്നതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദകാരാട്ട്. ഇന്ത്യന്‍ ക്രിമിനല്‍ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഒരു പ്രമുഖ നടിയെ പീഡിപ്പിക്കാന്‍ വേണ്ടി മറ്റൊരു നടന്‍ ഗുണ്ടകളെ വിട്ട് ക്വട്ടേഷന്‍ കൊടുക്കുന്നത്. കേസിന് പുറകെ ഉറച്ച് നിന്ന പെണ്‍കുട്ടിക്ക് തന്റെ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയാണ്. അതുപോലെ തന്നെ പെട്ടന്ന് തന്നെ കുറ്റകൃത്യത്തിന് പുറകെയുള്ളവരെ പിടികൂടിയ പിണറായി വിജയന്‍ സര്‍ക്കാരിനെ താന്‍ അഭിനന്ദിക്കുകയാണെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.