You are Here : Home / News Plus

ജിയോ ഫീച്ചര്‍ ഫോണ്‍: കോളുകള്‍ സൗജന്യം, പരിധിയില്ലാതെ ഡാറ്റ, പ്രതിമാസം 153 രൂപ

Text Size  

Story Dated: Friday, July 21, 2017 09:21 hrs UTC

റിലയന്‍സ് ജിയോ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കി. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. ജിയോ ധന്‍ ധനാ ഓഫര്‍ പ്രകാരം പ്രതിമാസം 153 രൂപയാണ് നിരക്ക്. പരിധിയില്ലാത്ത ഡാറ്റയോടൊപ്പം വോയ്‌സ് കോളുകളും എസ്എംഎസും സൗജന്യമാണ്. സൗജന്യമായി നല്‍കുന്ന ഫോണിന്റെ ബുക്കിങ് ആഗസ്റ്റ് 24ന് തുടങ്ങും. തിരിച്ചുനല്‍കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റായി 1,500 രൂപ നല്‍കണം. 36 മാസത്തെ ഉപയോഗത്തിനുശേഷം സെക്യൂരിറ്റി തുക തിരിച്ചുനല്‍കും. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്നനിലയിലാണ് ഫോണ്‍ വിതരണം ചെയ്യുക. ഓരോ ആഴ്ചയും 50 ലക്ഷം ഫോണുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും മുകേഷ് അംബാനി പറഞ്ഞു. 54 രൂപയുടെയും 24 രൂപയുടെയും പ്ലാനുകളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 54 രൂപയ്ക്ക് ഒരു ആഴ്ചയും 24 രൂപയ്ക്ക് രണ്ട് ദിവസവും ഉപയോഗിക്കാം. ജിയോ ഫോണിനൊപ്പം നല്‍കുന്ന 'ജിയോഫോണ്‍ കേബിള്‍' ടിവിയുമായി ബന്ധിപ്പിച്ച് പരിപാടികള്‍ കാണാം. ആല്‍ഫ ന്യൂമറിക് കീപാഡ്‌ 2.4 ഇഞ്ച് ഡിസ്‌പ്ലെ എഫ്എം റേഡിയോ ടോര്‍ച്ച് ലൈറ്റ് ഹെഡ്‌ഫോണ്‍ ജാക്ക് എസ്ഡി കാര്‍ഡ് സ്ലോട്ട് നാവിഗേഷന്‍ സംവിധാനം തുടങ്ങിയവ പുതിയ ഫീച്ചര്‍ ഫോണിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.