You are Here : Home / News Plus

സൂര്യനെല്ലി കേസ്: പ്രതികള്‍ക്ക് ജാമ്യമില്ല

Text Size  

Story Dated: Friday, July 21, 2017 09:26 hrs UTC

സൂര്യനെല്ലിക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ചവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റി വച്ചു. കേസിലെ പ്രതികളായ ജേക്കബ് സ്റ്റീഫന്‍, വര്‍ഗ്ഗീസ്, ജോസ് എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് സുപ്രീംകോടതി മാറ്റിവച്ചത്. അടിയന്തരമായി പരിഗണിക്കതക്ക പ്രാധാന്യമൊന്നും ഹര്‍ജിക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യാപേക്ഷകള്‍ മാറ്റി വച്ചത്. ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഈ പ്രതികളുടെ ജാമ്യാപേക്ഷയും മറ്റു പ്രതികളുടെ അപ്പീലുകളും ഇനി ഒരുമിച്ചാവും കോടതി പരിഗണിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.