You are Here : Home / News Plus

ദിലീപിന്റെ അറസ്റ്റ് പിണറായിക്കെതിരായ കോടിയേരിയുടെ ഗൂഢാലോചന - പി.സി.ജോര്‍ജ്

Text Size  

Story Dated: Saturday, July 22, 2017 11:20 hrs UTC

നടി ആക്രമിക്കപ്പെട്ട കേസ് പിണറായിക്കെതിരെയുള്ള ആയുധമായി കോടിയേരി ബാലകൃഷ്ണന്‍ ഉപയോഗിക്കുകയാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. സിപിഎമ്മിലെ പുറത്തു വരാത്ത ഗ്രൂപ്പിസത്തിന്റെ ഭാഗമായി പിണറായിക്കെതിരായ കോടിയേരിയുടെ കളിയായിരുന്നു ഇത്. പിണറായിയുടെ പ്രതിച്ഛായ തകര്‍ക്കുകയായിരുന്നു കോടിയേരിയുടെ ലക്ഷ്യം. ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ മൂന്ന് പേരുടെ ഗൂഢാലോചനയാണുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എഡിജിപി ബി.സന്ധ്യ, പിന്നെ ഒരു തീയേറ്റര്‍ ഉടമയും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. ചാരക്കേസില്‍ നമ്പി നാരായണനെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി എങ്ങനെ കരുണാകരനെ ഒതുക്കാന്‍ ശ്രമിച്ചോ അതേ അടവാണ് ഇപ്പോള്‍ കോടിയേരി പിണറായിക്കെതിരെ പയറ്റുന്നതെന്നും പി.സി ജോർജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.