You are Here : Home / News Plus

ദൂരദര്‍ശന്‍ അവതാരക കാഞ്ചന്‍ നാഥ്‌ തെങ്ങ്‌ വീണ്‌ മരിച്ചു

Text Size  

Story Dated: Sunday, July 23, 2017 11:46 hrs UTC

ചെമ്പൂര്‍ (മുംബൈ): ദൂരദര്‍ശന്റെ അറിയപ്പെടുന്ന അവതാരകമാരില്‍ ഒരാളായിരുന്ന കാഞ്ചന്‍ നാഥ്‌ അന്തരിച്ചു. 58 വയസ്സായിരുന്നു. പ്രഭാത സവാരിക്കിടെ തെങ്ങ്‌ വീണ്‌ ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയില്‍ ആയിരുന്നു ഇവര്‍. മുംബൈ ചെമ്പൂരില്‍ വച്ചായിരുന്നു സംഭവം. കാഞ്ചന്‍ നാഥ്‌ നടന്നുപോകുമ്പോള്‍ പെട്ടെന്ന്‌ തെങ്ങ്‌ കടപുഴകി വീഴുകയായിരുന്നു. കൃത്യം കാഞ്ചന്‍ നാഥിന്റെ മേലാണ്‌ തെങ്ങ്‌ വീണത്‌. ഇതിന്റെ വീഡിയോയും പുറത്ത്‌ വന്നിട്ടുണ്ട്‌. വ്യാഴാഴ്‌ച രാവിലെ ആയിരുന്നു അപകടം സംഭവിച്ചത്‌. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി കാഞ്ചന്‍ നാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ മരണം സംഭവിക്കുകയായിരുന്നു. യോഗ അധ്യാപിക കൂടി ആയിരുന്നു കാഞ്ചന്‍ നാഥ്‌. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്ത കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.