You are Here : Home / News Plus

വിന്‍സെന്റിനെതിരെ ഒന്നും പറഞ്ഞില്ലെന്ന്‌ ഇടവക വികാരി

Text Size  

Story Dated: Sunday, July 23, 2017 11:49 hrs UTC

തിരുവനന്തപുരം: സത്രീ പീഡനക്കേസില്‍ ജയിലിലായ കോവളം എംഎല്‍എ എം വിന്‍സെന്റിനെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന്‌ ഇടവകവികാരി. ബാലരാമപുരം സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ചര്‍ച്ച്‌ ഇടവക വികാരി ജോയ്‌ മത്യാസാണ്‌ താന്‍ ഇടവകാംഗമായ എംഎല്‍എയ്‌ക്കെതിരെ മൊഴി നല്‍കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന്‌ ആരോപിച്ച്‌ രംഗത്തെത്തിയത്‌. പരാതിക്കാരി തന്നെ വന്നു കണ്ടിരുന്നതായി പുരോഹിതന്‍ പറഞ്ഞു. ഈ വീട്ടമ്മ എന്നെ കാണാന്‍ വേണ്ടി വന്നിരുന്നു. അവരുടെ കുടുംബപ്രശ്‌നങ്ങള്‍ എന്നോട്‌ പറയുകയുണ്ടായി. മറ്റ്‌ കാര്യങ്ങളൊന്നും എന്നോട്‌ പറഞ്ഞിട്ടില്ല. ശ്രീ വിന്‍സെന്റിന്‌ എതിരായിട്ട്‌ ഒന്നും എന്നോട്‌ പറഞ്ഞിട്ടില്ല. അത്‌ പോല തന്നെ അവര്‍ ഒരു കാരണവശാലും മാനസികമായോ ശാരീരികമായോ പീഡിപ്പിക്കപ്പെട്ടതിനേക്കുറിച്ചോ എന്നോട്‌ പറഞ്ഞിട്ടില്ല. ഫാ. ജോയ്‌ മത്യാസ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.