You are Here : Home / News Plus

ഇ​​ന്ത്യ​​യു​​ടെ പ​​തി​​നാ​​ലാ​​മ​​ത് രാ​ഷ്‌​ട്ര​​പ​​തി​​യാ​​യി രാം​​നാ​​ഥ് കോ​​വി​​ന്ദ്

Text Size  

Story Dated: Tuesday, July 25, 2017 08:24 hrs UTC

ഇ​​ന്ത്യ​​യു​​ടെ പ​​തി​​നാ​​ലാ​​മ​​ത് രാ​ഷ്‌​ട്ര​​പ​​തി​​യാ​​യി രാം​​നാ​​ഥ് കോ​​വി​​ന്ദ് സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേറ്റു. പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ സെ​​ൻ​​ട്ര​​ൽ ഹാ​​ളി​​ൽ നട​​ന്ന ച​​ട​​ങ്ങി​​ൽ സു​​പ്രീം കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സ് ജെ.​​എ​​സ്. ഖെ​​ഹാ​​ർ സ​​ത്യ​​വാ​​ച​​കം ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു. 125 കോടി ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുമെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മുൻഗാമികൾ കാണിച്ച വഴിലൂടെ മുന്നോട്ടു പോകും. ജനങ്ങൾക്ക് നന്ദിയെന്നും രാഷ്ട്രപതിയായി സ​​ത്യ​​പ്ര​​തി​​ജ്ഞ​​യ്ക്കു​​ശേ​​ഷം നടത്തിയ പ്രസംഗത്തിൽ രാംനാഥ് കോവിന്ദ് അറിയിച്ചു. രാഷ്ട്രപതി സ്ഥാനമൊഴിയുന്ന പ്രണബ് മുഖർജി, ഉ​​പ​​രാ​​ഷ്‌​ട്ര​പ​​തി ഹ​​മീ​​ദ് അ​​ൻ​​സാ​​രി, പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി, ലോ​ക്സ​ഭാ സ്പീ​​ക്ക​​ർ സു​​മി​​ത്ര മ​​ഹാ​​ജ​​ൻ, വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ, എംപിമാർ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ സംബന്ധിച്ചു. പ്ര​​ണ​​ബ് മു​​ഖ​​ർ​​ജി​​യോ​​ടൊ​​പ്പം രാ​​ഷ്‌​ട്ര​​പ​​തിഭ​​വ​​നി​​ൽ​നി​​ന്ന് ഒരേ വാഹനത്തിലാണ് രാംനാഥ് കോവിന്ദ് പാ​​ർ​​ല​​മെ​​ന്‍റി​​ലെ​​ത്തിയത്. ഇരുവരെയും ഉ​​പ​​രാ​​ഷ്‌​ട്ര​പ​​തി, പ്ര​​ധാ​​ന​​മ​​ന്ത്രി, ലോ​ക്സ​ഭാ സ്പീ​​ക്ക​​ർ എന്നിവർ ചേർന്നു സ്വീകരിച്ചു. സ​​ത്യ​​പ്ര​​തി​​ജ്ഞ​​യ്ക്കു​​ശേ​​ഷം രാംനാഥ് കോവിന്ദിനു പ്ര​​ണ​​ബ് ക​​സേ​​ര മാ​​റി​​ക്കൊ​​ടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.