You are Here : Home / News Plus

ഹോട്ടല്‍ ബില്ലടയ്ക്കാതെ മുങ്ങിയത് എഡിജിപി ടോമിന്‍ തച്ചങ്കരി

Text Size  

Story Dated: Tuesday, July 25, 2017 08:37 hrs UTC

കോഴിക്കോട് മാവൂര്‍ റോഡിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് പണം നല്‍കാതെ മുങ്ങിയത് എ.ഡി.ജി.പി. ടോമിന്‍ തച്ചങ്കരിയാണെന്ന് സ്ഥിരീകരിച്ചു. തച്ചങ്കരി തീരദേശ പോലീസ് മേധാവി ആയിരിക്കെ കഴിഞ്ഞ ഏപ്രിലിലാണ് ഹോട്ടലില്‍ മുറിയെടുത്തത്. ജില്ലാ പോലീസ് അധികൃതര്‍ പണം തരുമെന്നായിരുന്നു തച്ചങ്കരി അറിയിച്ചിരുന്നത്. എന്നാല്‍ തച്ചങ്കരിയുടെ റാങ്കനുസരിച്ച് ഇത്രയും തുകവരുന്ന റൂമെടുക്കാന്‍ അദ്ദേഹത്തിന് അനുവാദമുണ്ടായിരുന്നില്ല. ബില്ലടയ്ക്കാന്‍ ജില്ലാപോലീസ് അധികൃതര്‍ വിസമ്മതിച്ചതോടെ പെട്ടുപോയത് അന്ന് ഹോട്ടലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനേജരായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.