You are Here : Home / News Plus

ഗുജറാത്തിന് മോഡിയുടെ 500 കോടി ധനസഹായം

Text Size  

Story Dated: Wednesday, July 26, 2017 08:54 hrs UTC

: ഗുജറാത്തിൽ ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ മരണം 83 ആയി. മുപ്പത്തി ആറായിരം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. സംസ്ഥാനത്തിൻ്റെ പലഭാഗത്തും വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ സന്ദ‍ര്‍ശനം നടത്തി. ഗുജറാത്തിന് അടിയന്തിര സഹായമായി പ്രധാനമന്ത്രി 500 കോടി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും അനുവദിച്ചു. മഴക്കെടുതിയുട രൂക്ഷത മനസിലാക്കാൻ മോദി ഇന്നലെ ഏരിയൽ സർവ്വേ നടത്തിയിരുന്നു. അഹമ്മദാബാദ് എയർപോർട്ടിൽ വെള്ളം കയറിയ നിലയിലാണ്. റൺവെ വെള്ളത്തിനടിയിൽ ആയതിനാൽ വിമാനങ്ങൾ വഴിതിരിച്ച് വിടുന്നുണ്ട് എന്നാണ് വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.