You are Here : Home / News Plus

സ്വാതന്ത്ര സമര പോരാളി കെ.ഇ. മാമ്മന്‍ അന്തരിച്ചു

Text Size  

Story Dated: Wednesday, July 26, 2017 08:56 hrs UTC

പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കെ.ഇ.മാമ്മൻ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുട‍ര്‍ന്ന് ചികിത്സയിലായിരുന്നു. 97 വയസ്സായിരുന്നു. അന്ത്യം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തിരുന്നു. മദ്ധ്യവിരുദ്ധപ്രസ്ഥാനത്താനങ്ങളുടെ മുന്നണി പോരാളിയായിരുന്നു. മദ്യവിരുദ്ധ മുന്നേറ്റങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന മാമ്മന്‍ അവിവാഹതനാണ്. പ്രശസ്തമായ കണ്ടത്തില്‍ കുടുംബത്തില്‍ കെ.സി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴുമക്കളില്‍ ആറാമനായാണ് കണ്ടത്തില്‍ ഈപ്പന്‍ മാമ്മന്‍ എന്ന കെ.ഇ. മാമ്മന്‍ ജനിച്ചത്. നാഷനല്‍ ക്വയിലോണ്‍ ബാങ്ക് മാനേജരായിരുന്ന കെ.സി. ഈപ്പനും കുടുംബവും തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്ത് 1921 ജൂലൈ 31ന് ആയിരുന്നു മാമ്മന്റെ ജനനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.