You are Here : Home / News Plus

ദിലീപ് കയ്യേറിയ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നു

Text Size  

Story Dated: Thursday, July 27, 2017 08:01 hrs UTC

തൃശൂര്‍ ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി.സിനിമാസ് തിയേറ്ററിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തുകയാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ദിലീപ് അടക്കം ഏഴുപേര്‍ക്ക് തൃശൂര്‍ ജില്ലാ സര്‍വ്വേ സൂപ്രണ്ട് നോട്ടീസ് അയച്ചിരുന്നു. രാവിലെ പത്തേമുക്കാലിന് തുടങ്ങിയ സര്‍വേ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. ഡി സിനിമാസ് സ്ഥിതി ചെയ്യുന്ന 82 സെന്റ് സ്ഥലം കയ്യേറ്റ ഭൂമിയിലാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡി സിനിമാസിന്റെ സമീപത്തുള്ള ഭൂമിയും അളക്കുന്നുണ്ട്. കയ്യേറ്റഭൂമിയിലെ മതില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.