You are Here : Home / News Plus

നടിക്കെതിരെ മോശം പരാമര്‍ശം: സെന്‍കുമാറിനെതിരെ അന്വേഷണം

Text Size  

Story Dated: Thursday, July 27, 2017 08:07 hrs UTC

അക്രമിക്കപ്പെട്ട നടിക്കെതിരായി മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ അന്വേഷണം തുടങ്ങി. എഡിജിപി ബി. സന്ധ്യയ്ക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരത്തെ സ്ത്രീ കൂട്ടായ്മ നല്‍കിയ പരാതിയിലാണ് അന്വേഷണം. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടിയെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് കേസ്. ഡിജിപിയാണ് പരാതി എഡിജിപി ബി സന്ധ്യയ്ക്ക് കൈമാറിയത്. ഇതു സംബന്ധിച്ച് സെന്‍കുമാറില്‍നിന്ന് മൊഴിയെടുക്കുമെന്നാണ് വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.