You are Here : Home / News Plus

ബിനീഷ് കോടിയേരിയുടെ വീടിന് നേർക്ക് ആക്രമണം; തന്നെ ലക്ഷ്യമിട്ടെന്ന് കോടിയേരി

Text Size  

Story Dated: Friday, July 28, 2017 09:18 hrs UTC

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേർക്കുണ്ടായ ആക്രമണത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരിയുടെ വീടിന് നേർക്ക് ആക്രമണം. ഇന്ന് പുലര്‍ച്ചെ 3.30-ഓടെയാണ് ബിനീഷ് കൊടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലുള്ള വീടിന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം വീട്ടിലേക്ക് കല്ലുകൾ വലിച്ചെറിയുകയായിരുന്നു. ആക്രമണ സമയത്ത് കൊടിയേരി ബാലകൃഷ്ണൻ വീട്ടിലുണ്ടായിരുന്നില്ല. ബിനീഷും സഹോദരനും മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്ത ആക്രമികള്‍ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ത്തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.