You are Here : Home / News Plus

കോടതി ഇടപെടലും ഫലം കാണില്ല; പി.യു ചിത്രക്ക് അവസരം നല്‍കില്ലെന്ന് അത്‍ലറ്റിക് ഫെഡറേഷന്‍

Text Size  

Story Dated: Saturday, July 29, 2017 09:09 hrs UTC

അനുകൂലമായി വിധി കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായിട്ടും ലോക ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി.​യു ചിത്രക്ക് പങ്കെടുക്കാന്‍ കഴിയില്ല. ചിത്രയെ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്ന കാര്യം തിങ്കളാഴ്ച കേരള ഹൈക്കോടതിയെ അറിയിക്കുമെന്ന് അത്‍ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. 1500 മീ​റ്റ​റി​ൽ ചി​ത്ര​യു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും അത്‍ലറ്റിക് ഫെ​ഡ​റേ​ഷ​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ഹൈ​ക്കോ​ട​തിയുടെ ഇന്നലത്തെ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞിരുന്നു. എന്നാല്‍ കോടതി ഇക്കാര്യത്തില്‍ ഫെഡറേഷന്റെ അഭിപ്രായങ്ങള്‍ കോടതി കേട്ടിട്ടില്ല. ചിത്രയുടെ ഹര്‍ജിയില്‍ ചില അവ്യക്തതളുമുണ്ട്. കേസില്‍ അന്തിമ വിധി പറയാനായി തിങ്കളാഴ്ച കോടതി പരിഗണിക്കുമ്പോള്‍ അഭിപ്രായം കോടതിയെ അറിയിക്കും. ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടാല്‍ സുപ്രീം കോടതിയെ സമീപിക്കാനും അത്‍ലറ്റിക് ഫെഡറേഷന് പദ്ധതിയുണ്ട്. ഇതോടെ ലണ്ടനിലേക്ക് പറക്കാനുള്ള ചിത്രയുടെ സ്വപ്നങ്ങള്‍ പൂര്‍ണ്ണമായും മങ്ങുകയാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.