You are Here : Home / News Plus

മുഖ്യമന്ത്രിയെ ഗവർണർ രാജ്ഭവനിലേക്കു വിളിച്ചു

Text Size  

Story Dated: Sunday, July 30, 2017 12:48 hrs UTC

തിരുവനന്തപുരം :മുഖ്യമന്ത്രിയെയും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും ഗവർണർ പി. സദാശിവം രാജ്ഭവനിലേക്കു വിളിച്ചുവരുത്തി. മുഖ്യമന്ത്രി യും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും.തിരുവനന്തപുരം ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയവരെ അറസ്റ്റു ചെയ്തതായി മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. കുറ്റവാളികളെ കർശനമായി നേരിടുമെന്നു മുഖ്യമന്ത്രി അറിയിച്ചതായി അദ്ദേഹം ട്വിറ്റർ സന്ദേശത്തിലൂടെ വെളിപ്പെടുത്തി. തുടർന്ന് കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി രാജ്ഭവൻ പത്രക്കുറിപ്പും പുറത്തിറക്കി. രാവിലെ 11 മണിയോടെയാണു കൂടിക്കാഴ്ച നടന്നത് . . ഡിജിപി ലോക്നാഥ് ബെഹ്റ ക്രമസമാധാനനിലയെക്കുറിച്ചു വിശദീകരണം നൽകിയതായും ഗവർണർ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി നേരിടുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.