You are Here : Home / News Plus

രാജേഷിന്റെ വിലാപയാത്രയ്ക്കിടെ സംഘര്‍ഷം

Text Size  

Story Dated: Sunday, July 30, 2017 12:55 hrs UTC

തിരുവനന്തപുരം: രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാനത്ത് സംഘര്‍ഷം. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും സ്റ്റുഡന്റ്‌സ് സെന്ററിനു നേരെയും കല്ലേറുണ്ടായി. പിഎംജി ജംഗ്ഷനില്‍ കല്ലേറുണ്ടായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്തും ഫൈന്‍ ആര്‍ട്‌സ് കോളേജ് പരിസരത്തും കല്ലേറുണ്ടായി. യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. കണ്ണൂര്‍ തളിപ്പറമ്പില്‍ രണ്ട് കാറുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു. വടകരയില്‍ എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കൊല്ലം കുണ്ടറ മുക്കടയില്‍ ബിജെപി പ്രവര്‍ത്തകന്‍ പൊലീസുകരന്റെ തല അടിച്ചു പൊട്ടിച്ചു. നാന്തിരിക്കലില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സിഐയുടെ ജീപ്പ് അടിച്ചു തകര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.