You are Here : Home / News Plus

രാജ്‌നാഥ് ഉത്കണ്ഠ പ്രകടിപ്പിക്കുകയാണ് ഉണ്ടായത്

Text Size  

Story Dated: Sunday, July 30, 2017 01:02 hrs UTC

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് മതിപ്പ് പ്രകടിപ്പിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നതില്‍ രാജ്‌നാഥ് ഉത്കണ്ഠ പ്രകടിപ്പിക്കുകയാണ് ഉണ്ടായത്. ഇക്കാര്യം തന്നോട് രാജ്‌നാഥ് പറഞ്ഞെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് പുറമെ കോടിയേരി ബാലകൃഷ്ണനും കള്ള പ്രചാരമാണ് നടത്തുന്നത്. സര്‍വ്വതും നഷ്ടപ്പെട്ടിട്ടും ബിജെപിയും ആര്‍എസ്എസും തികച്ചും ജനാധിപത്യപരമായാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്തെ മറ്റൊരു കണ്ണൂരാക്കി മാറ്റാനാണ് സിപിഎമ്മിന്റെ ശ്രമം. കണ്ണൂരില്‍ പരാജയപ്പെട്ട അക്രമണങ്ങള്‍ തിരുവനന്തപുരത്തും പരീക്ഷിക്കുന്നു. തലസ്ഥാനത്ത് ബിജെപിയുടെ വ്യാപിച്ചതിലും വളര്‍ന്നതിലും വിളറിപൂണ്ടാണ് സിപിഎം ഇങ്ങനെ അക്രമണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് അക്രമിക്കപ്പെട്ടതില്‍ മിക്കവരും പട്ടികജാതിക്കാരാണ്. ദളിത് പീഡനമാണ് സിപിഎം നടത്തുന്നതെന്നും കുമ്മനം പറഞ്ഞു. കൊലപാതങ്ങളുടെ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.