You are Here : Home / News Plus

ബോഫോഴ്സ് കുംഭകോണം സുപ്രീംകോടതിയുടെ പരിഗണനയില്‍

Text Size  

Story Dated: Sunday, July 30, 2017 01:08 hrs UTC

ന്യൂഡല്‍ഹി: ബോഫോഴ്സ് കുംഭകോണം സുപ്രീംകോടതിയുടെ പരിഗണനയില്‍.കേസ് വീണ്ടും സജീവമാക്കാന്‍ ബിജെപി നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. 1986 ല്‍ നടന്ന ബൊഫോഴ്സ് പീരങ്കി ഇടപാടില്‍ 64 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. 2005 ല്‍ ഡല്‍ഹി ഹൈക്കോടതി ഹിന്ദുജ ഗ്രുപ്പിനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ബിജെപി നേതാവായ അഡ്വക്കേറ്റ് അജയ് കുമാര്‍ അഗര്‍വാള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സ്വകാര്യതയുമായി ബന്ധപ്പെട്ട കേസ് ഭരണഘടനാ ബെഞ്ച് തീര്‍പ്പാക്കിയതിന് ശേഷം ബൊഫോഴ്സ് കേസ് സുപ്രീംകോടതി പരിഗണിച്ചേക്കുമെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ സിബിഐ അപ്പീല്‍ നല്‍കാത്തതിനെ തുടര്‍ന്ന് 2005 ഒക്ടോബര്‍ 18 ന് അജയ്കുമാര്‍ അഗര്‍വാളിന് അപ്പീല്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ബൊഫോഴ്സ് ഇടപാടില്‍ ഉന്നത നേതാക്കള്‍ക്ക് പണം നല്‍കിയിരുന്നതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.