You are Here : Home / News Plus

രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്‌ട്രീയസംഘര്‍ഷമെന്ന് എഫ് ഐ ആര്‍

Text Size  

Story Dated: Monday, July 31, 2017 08:26 hrs UTC

ശ്രീകാര്യത്തെ രാജേഷ് കൊല്ലപ്പെട്ടത് ഡി വൈ എഫ് ഐ - ആര്‍ എസ് എസ് സംഘര്‍ഷത്തെ തുടര്‍ന്നാണെന്ന് പൊലീസ് എഫ് ഐ ആര്‍. പതിനൊന്ന് പേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്. ഇതില്‍ ഏഴു പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സിബി ഉള്‍പ്പടെ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. പിടിയിലായ പ്രതികളുടെ ഫോണ്‍ വിളികള്‍ സംബന്ധിച്ച രേഖകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം വ്യക്തിവൈരാഗ്യമാണ് കൊലയ്‌ക്ക് പിന്നിലെ കാരണമെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പടെയുള്ളവര്‍ പ്രതികരിച്ചിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.