You are Here : Home / News Plus

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് അനുമതി

Text Size  

Story Dated: Monday, July 31, 2017 08:31 hrs UTC

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പി.ഡി.പി. ചെയര്‍മാന്‍ മദനിക്ക് സുപ്രീം കോടതിയുടെ അനുമതി. മകന്‍ ഹഫീസ് ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിക്കണമെന്ന മദനിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഓഗസ്റ്റ് ഒമ്പതിന് തലശ്ശേി മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് മകന്റെ വിവാഹം. വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അസുഖബാധിതരായ മാതാപിതാക്കളെ കാണുന്നതിനുമായി നാട്ടില്‍ പോകാന്‍ അനുവാദം നല്‍കണമെന്നും ഇതിനായി ജാമ്യവ്യവസ്ഥയില്‍ 20 ദിവസത്തെ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മദനി കോടതിയെ ആദ്യം സമീപിച്ചത്. എന്നാല്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള അനുമതി ചോദിച്ചെങ്കിലും എന്‍ഐയെ കോടതി അനുമതി നിഷേധിച്ചിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.