You are Here : Home / News Plus

നിതീഷിന്റെ ചുവടുമാറ്റം ദൗര്‍ഭാഗ്യകരം: യോജിക്കാനാകില്ലെന്ന് ശരത് യാദവ്‌

Text Size  

Story Dated: Monday, July 31, 2017 09:32 hrs UTC

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ മലംക്കംമറിച്ചിലില്‍ പ്രതികരണവുമായി ജെഡിയുവിന്റെ മുതിര്‍ന്ന നേതാവ് ശരത് യാദവ്. ബിജെപിയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ മന്ത്രിസഭ രൂപീകരിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ സംഭവവികാസങ്ങളുമായി യോജിക്കാനാവില്ല. ഇത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. രാഷ്ട്രീയമായ ഈ അട്ടിമറിയോടെ ജനവിധി ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇതിനുവേണ്ടിയല്ല ജനങ്ങള്‍ വോട്ടുചെയ്തത്- പാര്‍ലമെന്റിനു പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ആര്‍ജെഡി-കോണ്‍ഗ്രസ്-ജെഡിയു മഹാസഖ്യം തകര്‍ക്കപ്പെട്ടതില്‍ അതൃപ്തി പ്രകടിപ്പിച്ച ശരത് യാദവ്, നിതീഷിന്റെ നീക്കത്തോട് അനുകൂലമല്ലെന്നാണ് റിപ്പോര്‍ട്ട്. നീതീഷ് കുമാര്‍ സഖ്യം വിടുകയും ബിജെപിക്ക് ഒപ്പം ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തതിനെ തടര്‍ന്ന് ശരത് യാദവ് പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡല്‍ഹിയില്‍ പ്രതിപക്ഷ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. Next Story k.surendran ഭരണഘടന സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവര്‍ണര്‍ക്കുണ്ടെന്ന് കെ.സുരേന്ദ്രന്‍ Related Articles Pinarayi അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ധാരണ; ഓഗസ്റ്റ് 6ന് സര്‍വ്വകക്ഷിയോഗം RAJESH കൊലപാതകത്തിലെത്തിച്ചത് ബിജെപി ഡിവൈഎഫ്‌ഐ സംഘര്‍ഷമെന്ന് എഫ്ഐആർ നിതീഷ് സര്‍ക്കാര്‍: ആര്‍.ജെ.ഡി. കോടതിയെ സമീപിക്കും ഒളിച്ചോട്ടം ബി.ജെ.പി സര്‍ക്കാരിനെ ഭയന്നെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.