You are Here : Home / News Plus

പാവപ്പെട്ടവര്‍ക്ക് എല്‍.പി.ജി സബ്സിഡി തുടരുമെന്ന് കേന്ദ്രം

Text Size  

Story Dated: Tuesday, August 01, 2017 08:31 hrs UTC

പാചക വാതക സബ്സിഡി പൂര്‍ണ്ണമായും എടുത്തുകളയാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. സബ്സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനമെടുത്തത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാരാണെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ അറിയിച്ചു. സബ്സിഡി പൂര്‍ണ്ണമായി നിര്‍ത്തലാക്കില്ല. പാവപ്പെട്ടവര്‍ക്കുള്ള സബ്സിഡി തുടരും. എന്നാല്‍ അനര്‍ഹര്‍ക്ക് സബ്സിഡി നല്‍കില്ലെന്നും മന്ത്രി രാജ്യസഭയില്‍ അറിയിച്ചു. അടുത്തവർഷം മാര്‍ച്ചോടെ പാചക വാതകത്തിന് നല്‍കുന്ന സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചുവെന്നായിരുന്നു ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം പാര്‍ലമെന്റിനെ അറിയിച്ചത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്ന സബ്സിഡിയുള്ള സിലിണ്ടറിന് നാല് രൂപ വീതം എല്ലാമാസവും വർദ്ധിപ്പിക്കാനും കേന്ദ്രസർക്കാർ നിർദ്ദേശം നല്‍കിയിരുന്നു. ക്രമേണ വില കൂട്ടി അടുത്ത വര്‍ഷമാകുമ്പോള്‍ സബ്സിഡി പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന തരത്തിലായിരിക്കും തീരുമാനം നടപ്പാക്കുകയെന്നായിരുന്നു വിശദീകരണം. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് പുതിയ വിശദീകരണം. ഇതിനെ പുറമെ പാചക വാതക വില ഇന്ന് കുറയ്ക്കുകയും ചെയ്തിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.