You are Here : Home / News Plus

ലഷ്കര്‍ കമാന്‍ഡര്‍ അബു ദുജാനയെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു

Text Size  

Story Dated: Tuesday, August 01, 2017 08:43 hrs UTC

ജമ്മു കശ്‍മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ ലഷ്കറെ തയ്ബ മേധാവി അബു ദുജാന ഉള്‍പ്പെടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ അഞ്ച് മണിക്കൂര്‍ നീണ്ടു. പുലര്‍ച്ചെ നാലരയ്‌ക്ക് പുല്‍വാമയിലെ ഹക്രിപ്പോറ ഗ്രാമത്തില്‍ പാര്‍ട്ടിട സമുച്ചയത്തില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലില്‍ അവസാനിച്ചത്. രാഷ്‌ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ്, ബറ്റാലിയന്‍ സംഘത്തിന്‍റെ സംയുക്ത നേതൃത്വത്തില്‍ നടത്തിയ സൈനിക നടപടിയില്‍ ലഷ്കറെ തയ്ബ മേധാവി അബുദുജാനയും കമാന്‍ഡര്‍ ആരിഫ് ലില്‍ഹാരിയേയും വധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.