You are Here : Home / News Plus

സുനന്ദ പുഷ്‌കറിന്‍റെ മരണം: രൂക്ഷ വിമര്‍ശനവുമായി ദില്ലി ഹൈക്കോടതി

Text Size  

Story Dated: Tuesday, August 01, 2017 08:46 hrs UTC

ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് വൈകുന്നതെന്ന് ദില്ലി ഹൈക്കോടതി ചോദിച്ചു. കേസിന്റെ സ്ഥിതിയെ കുറിച്ച് ദില്ലി പൊലീസ് സമര്‍പ്പിച്ച സ്ഥിതിവിവര റിപ്പോര്‍ട്ട് വ്യക്തതയില്ലാത്തെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കേസില്‍ സുബ്രഹ്മണ്യസ്വാമി ഹര്‍ജി നല്‍കിയത് പൊതുതാല്പര്യത്തിനല്ല, സ്വന്തം പ്രശസ്തിവേണ്ടിയാണെന്ന് സുനന്ദപുഷ്‌കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സുനന്ദപുഷ്‌കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ഇതേകുറിച്ച് സിബിഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമിയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ദില്ലി പൊലീസിനോട് കേസിന്റെ നിലവിലെ സ്ഥിതി അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.