You are Here : Home / News Plus

മദനിയുടെ യാത്രയ്‌ക്ക് കേരളം സുരക്ഷയൊരുക്കണമെന്ന് പി.ഡി.പി

Text Size  

Story Dated: Wednesday, August 02, 2017 09:19 hrs UTC

ജാമ്യ വ്യവസ്ഥയില്‍ കോടതി ഇളവ് അനുവദിച്ച പി.ഡി.പി നേതാവ് അബ്ദുല്‍ മദനിക്ക് കേരളം സുരക്ഷയൊരുക്കണമെന്ന് മദനിയുടെ കുടുംബവും പി.ഡി.പി നേതാക്കളും ആവശ്യപ്പെട്ടു. സുരക്ഷക്കായി കര്‍ണ്ണാടക സര്‍ക്കാര്‍ ഭീമമായ തുക ഈടാക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ സുരക്ഷയൊരുക്കാന്‍ കേരളം സന്നദ്ധമാണെന്ന് അറിയിക്കണമെന്നാണ് ആവശ്യം. കര്‍ണ്ണാടക സര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യണം. മദനി കേരളത്തിലെത്താതിരിക്കാന്‍ ആസൂത്രിത നീക്കം നടക്കുനെന്ന് പി.ഡി.പി ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് പി.ഡി.പി നേതാക്കള്‍ അല്‍പസമയത്തിനകം മുഖ്യമന്ത്രിയെ കാണും. ഇതിന് ശേഷം മദനിയുടെ കുടുംബവും മുഖ്യമന്ത്രിയെ കാണും . സുരക്ഷാച്ചെലവിനത്തില്‍ കര്‍ണാടക പൊലീസ് വന്‍തുക ആവശ്യപ്പെട്ടതോടെയാണ് അബ്ദുന്നാസര്‍ മദനിയുടെ കേരള യാത്ര അനിശ്ചിതത്വത്തിലായത്‍. വിമാനടിക്കറ്റ് നിരക്ക് കൂടാതെ 14,80,000 രൂപ നല്‍കണമെന്നാണ് പൊലീസിന്റെ നിലപാട്. താങ്ങാനാകാത്ത തുകയാണിതെന്ന് മദനിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഓഗസ്റ്റ് ഒന്ന് മുതല്‍ പതിനാല് വരെ കേരളത്തില്‍ തങ്ങാനാണ് അബ്ദുന്നാസര്‍ മദനിക്ക് തിങ്കളാഴ്ച സുപ്രീംകോടതി അനുമതി നല്‍കിയിയത്. ഓഗസ്റ്റ് 9ന് തലശ്ശേരിയില്‍ നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അന്‍വാര്‍ശ്ശേരിയില്‍ മാതാവിനെ കാണാനുമായിരുന്നു അനുമതി. സുരക്ഷയ്‌ക്കായി മദനിയോടൊപ്പം പോകുന്ന ഉദ്യോഗസ്ഥരുടെ ചെലവ് വഹിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ തുക എത്രയെന്ന് വ്യക്തമാക്കിയിരുന്നില്ല. സുപ്രീംകോടതി ഉത്തരവ് ലഭിച്ച ശേഷം ബുധനാഴ്ച യാത്ര തിരിക്കാനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയ്‌ക്കാണ് സുരക്ഷാ ചെലവിനത്തില്‍ പൊലീസ് വന്‍തുക ആവശ്യപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.