You are Here : Home / News Plus

രാജ്യത്തെ അസമത്വങ്ങൾക്ക് ‘ജാം തിയറി’

Text Size  

Story Dated: Sunday, August 27, 2017 01:05 hrs UTC

ന്യൂഡൽഹി : ജൻധൻ അക്കൗണ്ട്– ആധാർ– മൊബൈൽ ത്രയം (JAM: J - Jan Dhan, A - Aadhar, M - Mobile) തീർക്കുന്ന നിശബ്ദ വിപ്ലവം എല്ലാ ഇന്ത്യക്കാരെയും ഒന്നിപ്പിക്കുന്ന തലത്തിലേക്കു വളരുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‍ലി. ചരക്ക്, സേവന നികുതി (ജിഎസ്ടി) ഇന്ത്യയെ ഒരു ഏകീകൃത വ്യാപാര കേന്ദ്രമാക്കിയതു പോലെ സാമ്പത്തിക, സാമൂഹിക മേഖലകളിൽ രാജ്യത്തെ കൂടുതൽ ഏകീകൃത സ്വഭാവത്തിലേക്കു കൊണ്ടുവരാൻ ‘ജാ’മിനു സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഎസ്ടി ഇന്ത്യയെ ഒന്നിപ്പിച്ചതുപോലെ ജൻധൻ–ആധാർ–മൊബൈൽ ത്രയവും എല്ലാ ഇന്ത്യക്കാരെയും ഏകോപിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്നങ്ങോട്ട് ഒരു ഇന്ത്യക്കാരൻ പോലും മുഖ്യധാരയിൽനിന്ന് മാറിനിൽക്കേണ്ടിവരില്ലെന്നും ധനമന്ത്രി കുറിച്ചു. ‘ജാം’ എന്ന ആശയം ഒരർഥത്തിൽ സാമൂഹിക വിപ്ലവം തന്നെയാണെന്നും ജയ്റ്റ്‍ലി അഭിപ്രായപ്പെട്ടു. ഭരണ സംവിധാനത്തിലും സമ്പദ് വ്യവസ്ഥയിലും രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തിലും ചില ഗുണപരമായ മാറ്റങ്ങൾ വരുത്താൻ ഇതിനു സാധിക്കും. പാവപ്പെട്ടവർക്കുള്ള സർക്കാർ സഹായങ്ങൾ ഏറ്റവും മികച്ച രീതിയിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന് ജയ്റ്റ്‍ലി ചൂണ്ടിക്കാട്ടി. സർക്കാരിൽനിന്നുള്ള സഹായം അർഹതപ്പെട്ടവരിലേക്ക് എത്തുന്നതിനിടെ സംഭവിക്കുന്ന ചില ‘ചോർച്ചകൾ’ തടയാൻ ഇത്തരമൊരു സംവിധാനം ഉപകാരപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.