You are Here : Home / News Plus

ബലാല്‍സംഗക്കേസില്‍ ഗുര്‍മീത് റാം റഹീം സിംഗിന് 10 വര്‍ഷം തടവ്

Text Size  

Story Dated: Monday, August 28, 2017 11:18 hrs UTC

ബലാല്‍സംഗകേസില്‍ ദേരാസച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് 10 വര്‍ഷം തടവ്. പ്രത്യേക കോടതി ജഡ്ഡി ജഗ്ദീപ് സിംഗ് റോതകിലെ സൊനാരിയ ജയിലില്‍ എത്തിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുമ്പ് ഇരുഭാഗങ്ങള്‍ക്കും അവരുടെ വാദം അവതരിപ്പിക്കാന്‍ 10 മിനിട്ട് വീതം സമയം അനുവദിച്ചിരുന്നു. ഇതിനുശേഷമാണ് വിധി പ്രസ്താവിച്ചത്. ഗുര്‍മീതിന് ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്ന് സിബിഐ വാദിച്ചപ്പോള്‍ പ്രായം കൂടി കണക്കിലെടുത്ത് ശിക്ഷ ഏഴു വര്‍ഷമായി ചുരുക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. റാം റഹീം സിംഗ് സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണെന്ന് ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇക്കാര്യം കൂടി പരിഗണിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഗുര്‍മീത് ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് സിബിഐ വ്യക്തമാക്കി. ഗുര്‍മീത് റാം റഹീം സിംഗിന്റെ വിധി പ്രസ്താവിക്കാനായി ഹെലികോപ്റ്ററിലാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി റോതകിലെ ജയിലില്‍ എത്തിയത്. ജയിലിലെ വായനാമുറിയാണ് താല്‍ക്കാലിക കോടതിയാക്കിയത്. അഭിഭാഷകരുള്‍പ്പെടെ എട്ടുപേരെ മാത്രമെ വിധി പറയുന്ന മുറിയിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.