You are Here : Home / News Plus

ഇപിഎസ് - ഒപിഎസ് പക്ഷത്തെ നേതാക്കൾ ഇന്ന് ദില്ലിയിലേക്ക്

Text Size  

Story Dated: Tuesday, August 29, 2017 09:04 hrs UTC

അണ്ണാ ഡിഎംകെ എന്ന പാർട്ടി പേരിനും രണ്ടിലച്ചിഹ്നത്തിനും അവകാശമുന്നയിച്ച് നൽകിയ പരാതികളും സത്യവാങ്മൂലങ്ങളും പിൻവലിയ്ക്കാൻ ഇപിഎസ് - ഒപിഎസ് പക്ഷത്തെ നേതാക്കൾ ഇന്ന് ദില്ലിയിലെത്തും. മന്ത്രിമാരായ പി തങ്കമണി, സി.വി. ഷൺമുഖം, ഡി.ജയകുമാർ എന്നിവരും രാജ്യസഭാ എംപി, വി. മൈത്രേയനും മുൻ എംപി മനോജ് പാണ്ഡ്യനുമാണ് ദില്ലിയിലെത്തുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ടെന്ന് ഇപിഎസ്-ഒപിഎസ് പക്ഷം വ്യക്തമാക്കി. ലയനവിവരം ഔദ്യോഗികമായി തെരഞ്ഞടുപ്പ് കമ്മീഷനെ അറിയിക്കാൻ കൂടിയാണ് ഈ സന്ദർശനം. എന്നാൽ ബിജെപി നേതാക്കളുൾപ്പടെയുള്ളവരുമായും സംഘം കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.